ഹരിതമിത്രം ക്യു.ആര്‍. കോഡ് പതിപ്പിക്കല്‍ ഒക്ടോബറില്‍ പൂര്‍ത്തീകരിക്കും

ഹരിതമിത്രം ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം ഒക്ടോബര്‍ 31നകം പൂര്‍ത്തീകരിക്കും വിധം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ജില്ലാ ഏകോപന സമിതി യോഗം തീരുമാനിച്ചു. നിലവില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഹരിതമിത്രം ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തി. വീടുകളില്‍ ക്യൂ.ആര്‍ കോഡ് പതിപ്പിക്കല്‍ വേഗത്തിലാക്കാന്‍ യോഗം നിര്‍ദേശം നല്‍കി.
ക്ലീന്‍ കേരള കമ്പനി നല്‍കിയ കലണ്ടര്‍ പ്രകാരം മാലിന്യം വേര്‍തിരിക്കുന്നത് സംബന്ധിച്ച് ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കാനും തീരുമാനിച്ചു. നിലവില്‍ ആറ് തദ്ദേശ സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയായ ആര്‍.ആര്‍.എഫുകള്‍(റിസോഴ്സ് റിക്കവറി ഫെസിലിറ്റി) ഉടന്‍ പ്രവര്‍ത്തനം തുടങ്ങാനും യോഗം നിര്‍ദേശിച്ചു.