മാത്ത് മാജിക് വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി

post

മാത്ത് മാജിക് വിദ്യാഭ്യാസ പദ്ധതിക്ക് കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ തുടക്കമായി. വിദ്യാർത്ഥികളിൽ ഗണിത യുക്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ഡലത്തിൽ പദ്ധതി നടപ്പിലാക്കുന്നത്.

മാത്ത് മാജിക് വിദ്യാഭ്യാസ പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും കാനത്തിൽ ജമീല എം.എൽ.എ നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽ മണ്ഡലത്തിലെ 14 സ്കൂളുകളിലെ അഞ്ചാം ക്ലാസിലെ കുട്ടികൾക്കാണ് പദ്ധതി നടപ്പാക്കുന്നത്. ഈ സ്കൂളുകളിലെ അധ്യാപകർക്കുള്ള ട്രെയിനിങ് കഴിഞ്ഞ മാസം കണ്ണൂരിലെ കിലയിൽ നടത്തിയിരുന്നു.