മാലിന്യ സംസ്‌കരണ രംഗത്ത് പുതിയ ചുവടുമായി ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്

post

മാലിന്യ സംസ്‌കരണ രംഗത്ത് സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കി വരുന്ന ഹരിത മിത്രം മൊബൈല്‍ ആപ്ലിക്കേഷന്റെ ഭാഗമായുള്ള പ്രവര്‍ത്തനം ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. സ്വാതന്ത്ര്യ സമര സേനാനി കെ. കുമാര്‍ജിയുടെ ഭവനത്തിലാണ് പഞ്ചായത്ത്തല ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.

ആപ്ലിക്കേഷന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് മേഴ്സി മാത്യുവും പദ്ധതി വിശദീകരണം ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ നൈസി റഹ്മാനും നിര്‍വഹിച്ചു. ക്യു ആര്‍ കോഡ് പ്രകാശനം സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് മഞ്ജു ഹരിത കര്‍മ്മസേന പ്രസിഡന്റ് മിനിക്കും, സെക്രട്ടറി അഞ്ജുവിനും നല്‍കി നിര്‍വഹിച്ചു. ക്യു ആര്‍ കോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, സെക്രട്ടറി ഇന്‍ ചാര്‍ജ്ജും ചേര്‍ന്ന് ഭവനത്തില്‍ പതിച്ചു