പ്രീമിയം ഉത്പന്നങ്ങള്‍ക്കായി കൊച്ചിയില്‍ കുടുംബശ്രീ പ്രീമിയം ബാസ്‌ക്കറ്റ്‌

post

കുടുംബശ്രീ സംരംഭങ്ങളുടെ പ്രീമിയം ഉത്പന്നങ്ങളും ജോയിന്റ് ലയബലിറ്റി ഗ്രൂപ്പുകളുടെ (ജെഎല്‍ജി) പച്ചക്കറിയും വിപണനം നടത്തുന്നതിനായി കുടുംബശ്രീ പ്രീമിയം ബാസ്‌ക്കറ്റ് ഒരുങ്ങുന്നു. കുടുംബശ്രീയും കൊച്ചി മെട്രോയുമായി സഹകരിച്ചാണ് പ്രീമിയം ബാസ്‌ക്കറ്റ് ഒരുക്കുന്നത്‌ . എസ് എന്‍ മെട്രോ സ്‌റ്റേഷനിലാണ് പ്രീമിയം ബാസ്‌ക്കറ്റ് പ്രവര്‍ത്തിക്കുക. കുടുംബശ്രീ സംരംഭക ഗ്രൂപ്പുകളുടെ എറണാകുളം ജില്ലയിലെയും മറ്റ് ജില്ലകളിലെയും പ്രീമിയം ഉത്പന്നങ്ങളും ജെ എല്‍ ജി ഗ്രൂപ്പുകളുടെ പച്ചക്കറിയും കട്ട് വെജിറ്റബിളും ആണ് പ്രീമിയം ബാസ്‌ക്കറ്റില്‍ ലഭ്യമാകുക. കൂടാതെ ചായ, കോഫി, സ്‌നാക്‌സ്, കൂള്‍ ഡ്രിങ്ക്‌സ് എന്നിവയും കുടുംബശ്രീ പ്രീമിയം ബാസ്‌ക്കറ്റിലൂടെ ലഭ്യമാകും. എസ് എന്‍ ജംഗ്ഷന്‍ മെട്രോ സ്റ്റേഷനില്‍ 600 സ്‌ക്വയര്‍ ഫീറ്റില്‍ 14 ലക്ഷം രൂപ നിര്‍മ്മാണ ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്.