കൃഷി ദർശൻ : കർഷക അവാർഡുകൾക്ക് അപേക്ഷിക്കാം

post

കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒല്ലൂക്കര ബ്ലോക്കിൽ നടത്തുന്ന കൃഷി ദർശൻ പരിപാടിയോടനുബന്ധിച്ച് നടത്തുന്ന കർഷക അവാർഡുകളിലേക്ക് അപേക്ഷിക്കം.

ഒല്ലുക്കര ബ്ലോക്കിലെ ഏറ്റവും നല്ല കാർഷിക കർമ്മസേനാംഗം, ഏറ്റവും നല്ല പ്ലാന്റ് ഹെൽത്ത് ക്ലിനിക്ക്, നല്ല കർഷകൻ - കർഷക, കുട്ടി കർഷകൻ, ഹരിത സ്കൂൾ, മികച്ച കാർഷിക മാധ്യമ റിപ്പോർട്ടിങ്ങ്, മികച്ച രീതിയിൽ നവീന കൃഷി രീതി അനുവർത്തിക്കുന്ന കർഷകൻ, മികച്ച കർഷക സൗഹൃദ ബാങ്ക്, സംയോജിത കൃഷിയിടം, മികച്ച പ്രാഥമിക കാർഷിക സഹകരണ സംഘം എന്നി വിഭാഗങ്ങളിൽ പുരസ്കാരം നൽകും.vഅതാത് കൃഷി ഭവനുകളിൽ ഒക്ടോബർ 13 ന് വൈകീട്ട് അഞ്ചിന് മുമ്പായി അപേക്ഷ സമർപ്പിക്കണം.