ഗായകര്‍ മുതല്‍ കവയത്രിമാര്‍ വരെയുള്ള ഹരിതകര്‍മ സേന! കിളിമാനൂര്‍ ബ്ലോക്കിലെ ഹരിത സംഗമം വേറിട്ട മാതൃക

post

വിപുലമായ പരിപാടികളോടെ കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിത സംഗമം. ബ്ലോക്കിനു കീഴിലെ എട്ട് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും നൂറിലധികം ഹരിത കര്‍മ സേനാംഗങ്ങള്‍ ചടങ്ങുകള്‍ക്ക് സാക്ഷിയായി. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ റിസോര്‍സ് റിക്കവറി ഫെസിലിറ്റി സെന്ററിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണം ചെയ്തു. മികച്ച പ്രകടനം കാഴ്ചവച്ച പള്ളിക്കല്‍, നഗരൂര്‍, പുളിമാത്ത് പഞ്ചായത്തുകളെ ചടങ്ങില്‍ ആദരിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശ്രീകാന്ത് ഹരിതകര്‍മ സേനാംഗങ്ങള്‍ക്കുള്ള ക്ലാസ് നയിച്ചു. തുടര്‍ന്ന് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. മികച്ച ഗായകരും കവയത്രികളും വരെ കൂട്ടത്തില്‍ ഉണ്ടായിരുന്നു