വനം വന്യജീവി വാരാഘോഷം: ലോഗോ പ്രകാശനം ചെയ്തു

വനം വന്യജീവി വാരാഘോഷത്തിന്റെ ലോഗോ കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ പ്രകാശനം ചെയ്തു. വനവും വന്യജീവികളും തനതായ ആവാസവ്യവസ്ഥയില്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന അവബോധം ജനങ്ങളില്‍ വളര്‍ത്തുക, വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണം പൊതുജന പങ്കാളിത്തത്തോടെ ഉറപ്പുവരുത്താനുള്ള കൂട്ടായ ശ്രമം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് പെരിയാര്‍ കടുവ സങ്കേതത്തിന്റെ ആഭിമുഖ്യത്തില്‍ പൊതുജന പങ്കാളിത്തത്തോടെ വനം വന്യജീവി വാരാഘോഷം നടത്തുന്നത്.
ഒക്ടോബര്‍ 2 മുതല്‍ 5 വരെ വിവിധ മത്സരങ്ങള്‍, സെമിനാറുകള്‍ എന്നിവ നടക്കും. വാരാഘോഷത്തിന്റെ സംസ്ഥാന തല സമാപനം തേക്കടിയില്‍ ഒക്ടോബര്‍ 8ന് മന്ത്രി എ. കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.