പ്രൊജക്ട് അസിസ്റ്റന്റ് അഭിമുഖം ഒക്ടോബര്‍ 12ന്

പള്ളിക്കര ഗ്രാമപഞ്ചായത്ത് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന്റെ വിനിയോഗത്തിന്റെ ഭാഗമായി നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാമ സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനുമുള്ള സഹായ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച്ച ഒക്ടോബര്‍ 12ന് രാവിലെ 11 മുതല്‍ പഞ്ചായ്ത്ത് ഓഫീസില്‍. യോഗ്യത സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് പാസ്സായിരിക്കണം.
അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2022 ജനുവരി 1ന് 18നും 30നും ഇടയില്‍. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും. ഗ്രാമപഞ്ചായത്തില്‍ സ്ഥിര താമസമുള്ളവര്‍ക്കും സമാന ജോലിയില്‍ മുന്‍പരിചയം നേടിയവര്‍ക്കും മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം എത്തണം. ഫോണ്‍ 0467 2272026.