വിദേശ തൊഴില്‍ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം

post

ജില്ലാപഞ്ചായത്ത് നടപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി നടപ്പിലാക്കുന്ന വിദേശത്ത് ജോലിതേടി പോകുന്ന പട്ടികവര്‍ഗ്ഗക്കാരായ യുവതീ യുവാക്കള്‍ക്ക് ധനസഹായത്തിനായി അപേക്ഷിക്കാം. അസ്സല്‍ തൊഴില്‍ വിസ, വിമാന ടിക്കറ്റ് എന്നിവ ലഭിച്ച മുന്‍കാലങ്ങളില്‍ ഇതേ ആനുകൂല്യം ലഭിക്കാത്ത പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ജില്ലക്കാരായ യുവതീ യുവാക്കള്‍ക്ക് അപേക്ഷകള്‍ നല്‍കാം. അര്‍ഹരായവര്‍ ഒക്ടോബര്‍ 15നകം അനുബന്ധ രേഖകള്‍ സഹിതം കാസര്‍കോട് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ 04994 255466.