ചെറുകിട വ്യവസായ യൂണിറ്റ്, ഖാദി ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു

ഖാദി ബോര്‍ഡിന് കീഴില്‍ ജില്ലയില്‍ പി.എം.ഇ.ജി.പി/എസ്.ഇ.ജി.പി പദ്ധതികള്‍ മുഖേന 500 പുതിയ സംരംഭങ്ങളും 1500 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു. ഇതിന്റെ ഭാഗമായി ചെറുകിട വ്യവസായ യൂണിറ്റ് ആരംഭിക്കുന്നതിന് സംരംഭകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.ഇ.ജി.പി പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപവരെ അടങ്കല്‍ തുക വരുന്നതും ഓരോ വില്ലേജുകളിലും നടപ്പാക്കി വരുന്നതുമായി യൂണിറ്റുകള്‍ക്കാണ് ധനസഹായം നല്‍കുന്നത്.
ബാങ്കില്‍ നിന്നും വായ്പ ലഭിയ്ക്കുന്ന മുറയ്ക്ക് ജനറല്‍, ഒ.ബി.സി, വനിതകള്‍, പട്ടികജാതി/പട്ടികവര്‍ഗ്ഗം എന്നിവയ്ക്ക് യഥാക്രമം 25 മുതല്‍ 40 ശതമാനം വരെ സബ്‌സിഡി അനുവദിക്കും. പി.എം.ഇ.ജി.പി പദ്ധതി പ്രകാരം 50ലക്ഷം രൂപ വരെ നിര്‍മ്മാണ മേഖലയ്ക്കും, 20ലക്ഷം രൂപ വരെ സേവന മേഖലയ്ക്കുമാണ് സബ്‌സിഡി നല്‍കുന്നത്. സബ്‌സിഡി നിരക്ക് 25 ശതമാനം മുതല്‍ 35 ശതമാനം വരെയാണ്. പൗള്‍ട്രി ഫാമുകള്‍ക്കും, ഫിഷ് ഫാമുകള്‍ക്കും, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വാഹനങ്ങള്‍ക്കും വായ്പ ലഭിക്കും. വാണിജ്യ ബാങ്കുകളെയും സഹകരണ ബാങ്കുകളെയും ഉള്‍പ്പെടുത്തി അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്കും സൗജന്യ അപേക്ഷാ ഫോറത്തിനും കാഞ്ഞങ്ങാട് മാവുങ്കാലിലെ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0467 2200585.