ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ പ്രത്യേക റിബേറ്റ്

post

ഗാന്ധിജയന്തി പ്രമാണിച്ച് ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ പ്രത്യേക റിബേറ്റ് അനുവദിച്ചു. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 12 വരെ ബോർഡിന്റെ ഷോറൂമുകളിൽ നിന്നും വാങ്ങുന്ന ഖാദി വസ്ത്രങ്ങൾക്ക് റിബേറ്റ് ആനുകൂല്യം ലഭിക്കും. സർക്കാർ/ അർദ്ധസർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യവും ഉണ്ടാകും. ഈ അവസരം ഉപഭോക്താക്കൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ബോർഡ് പത്രക്കുറിപ്പിൽ അറിയിച്ചു.