കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാൻ 625.11 കോടി രൂപയുടെ പദ്ധതി

59953 കുടുംബങ്ങൾക്കായി 625.11 കോടി രൂപയുടെ പദ്ധതി
2024 ൽ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കും
ഒക്ടോബർ 30 നു പദ്ധതി ടെൻഡർ ചെയ്യും
കോന്നി: കോന്നി നിയോജക മണ്ഡലത്തിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവർത്തികൾ 11 പഞ്ചായത്തിലും ഒക്ടോബർ 30 നു മാസത്തോടെ ടെൻഡർ ചെയ്യുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. കളക്ടറേറ് കോൺഫറൻസ് ഹാളിൽ ചേർന്ന
കേരള വാട്ടർ അതോറിറ്റി ചെയർമാൻ പ്രണബ് ജ്യോതി നാഥ് ഐഎഎസ് വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ വെങ്കട്ടസപതി ഐ എ എസ്, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഐ എ എസ്,എന്നിവരുടെയും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരുടെയും സെക്രട്ടറിമാരുടെയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ.
കോന്നി നിയോജകമണ്ഡലത്തിൽ 59953 കുടുംബങ്ങളിലേക്ക് കുടിവെള്ള കണക്ഷൻ നൽകുന്നതിനായി 625.11 കോടി രൂപയാണ് ചിലവഴിക്കുന്നത്. യുടെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാൻ സ്ഥാപിക്കുന്നതിനും ടാങ്ക് സ്ഥാപിക്കുന്നതിനും റവന്യൂ പുറമ്പോക്ക് ഏറ്റെടുത്ത് ഉപയോഗിക്കുവാൻ പഞ്ചായത്ത് സെക്രട്ടറിമാർ ജില്ലാ കളക്ടർക്ക് കത്ത് നൽകണമെന്ന് എംഎൽഎ നിർദ്ദേശിച്ചു.
റവന്യൂഭൂമി ലഭ്യമാകാത്ത ഇടങ്ങളിൽ പഞ്ചായത്തുകൾ പദ്ധതി വെച്ച് ഭൂമി വാങ്ങുവാനും എംഎൽഎ നിർദ്ദേശിച്ചു. പദ്ധതി ടെണ്ടർ ചെയ്യാൻ അഡ്വാൻസ് പൊസിഷൻ നൽകാനും തീരുമാനിച്ചു. പദ്ധതിയുടെ സർവ്വേ നടപടികൾ നടക്കുമ്പോൾ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലെയും റോഡുകളിൽക്കൂടി പൈപ്പ് ലൈൻ പോകുന്നത് പഞ്ചായത്ത് ഉറപ്പുവരുത്തണമെന്ന് എംഎൽഎ നിർദ്ദേശിച്ചു. പരമാവധി വേഗത്തിൽ ടാങ്കുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കണമെന്ന് എംഎൽഎ പറഞ്ഞു.