ദീപപ്രഭയില്‍ മുങ്ങി തലസ്ഥാന നഗരി; വൈറലായി സമൂഹ മാധ്യമങ്ങളിൽ 'റീൽസോണം'

post

സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാനായി ഹ്രസ്വവീഡിയോകള്‍ (റീല്‍സ്) ചിത്രീകരിക്കുന്നവരുടെ ഇഷ്ടപ്പെട്ട ഇടമായി ഓണംവാരാഘോഷത്തിന് അണിഞ്ഞൊരുങ്ങിയ കനകക്കുന്ന് കൊട്ടാരവും പരിസരവും. ഊഞ്ഞാലാടിയും കനകക്കുന്നിലെ പുല്‍പ്പരപ്പില്‍ നൃത്തം ചെയ്തും നഗരത്തിലെ ദീപാലങ്കാര കാഴ്ചകള്‍ പങ്കുവച്ചുമുള്ള റീല്‍സുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിയിട്ടുണ്ട്.

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും 'റീല്‍സോണ'ത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. റീല്‍സ് ചെയ്യാന്‍ വേണ്ടി മാത്രം കനകക്കുന്നില്‍ എത്തുന്നവരും ഏറെയാണ്. നാളെ നഗരത്തിലിറങ്ങുന്ന തൃശൂർ പുലികൾക്കൊപ്പമുള്ള റീൽസിനായുള്ള തയ്യാറെടുപ്പിലാണ് അനന്തപുരിയിലെ സമൂഹ മാധ്യമ കൂട്ടായ്മകൾ.