പ്രത്യാശ പദ്ധതി; നാലുപേര്‍ സ്വദേശത്തേക്ക്

post

സാമൂഹ്യനീതി വകുപ്പിന്റെ പ്രത്യാശ പദ്ധതിയിലൂടെ ജില്ലയിലെ നാലുപേര്‍ സ്വദേശത്തേക്ക്. സംസ്ഥാനത്തെ അഗതിമന്ദിരങ്ങളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലും കഴിയുന്ന ഇതര സംസ്ഥാനക്കാരെ ജ•നാട്ടിലേക്ക് തിരികെ അയക്കുന്ന പദ്ധതിയാണ് പ്രത്യാശ. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ സാന്നിധ്യത്തില്‍ ബീഹാര്‍ സ്വദേശിയായ സീമയ്ക്കും മകന്‍ പീയുഷിനും തമിഴ്‌നാട് സ്വദേശികളായ ഇവാഞ്ചലിക്കും വിജയകുമാരിക്കും യാത്രയയപ്പ് നല്‍കി.

മാനസികാരോഗ്യ വെല്ലുവിളികള്‍ നേരിടുന്നവരെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കി അവരുടെ സ്വദേശത്തെ പോലീസ് സ്റ്റേഷനുമായും ബന്ധുക്കളുമായും ബന്ധപ്പെട്ട് തിരികെ അയയ്ക്കുകയാണ് ചെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ നോഡല്‍ ഏജന്‍സിയുടെ ചുമതല പത്തനാപുരം ഗാന്ധിഭവനാണ്.