വിമുക്തി ബോധവത്കരണ ക്രിക്കറ്റ്: നഗരത്തിന് ആവേശം പകര്‍ന്ന് കൂട്ടയോട്ടം

post

പത്തനംതിട്ട: ലഹരി വര്‍ജന മിഷന്‍ വിമുക്തി 90 ദിന ബോധവത്കരണ പരിപാടിയുടെ ഭാഗമായി പത്തനംതിട്ട പ്രസ് ക്ലബിന്റെയും എക്‌സൈസ് വകുപ്പിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സഹകരണത്തോടെ നടത്തുന്ന സൗഹൃദ ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായുള്ള കൂട്ടയോട്ടം ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച കൂട്ടയോട്ടം മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എന്‍.കെ മോഹന്‍ കുമാര്‍ സന്ദേശം നല്‍കി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.മോഹനന്‍, പ്രസിഡന്റ് ബോബി എബ്രഹാം,  പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്നും(27), നാളെയും(28) പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലാണ് സൗഹൃദ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുക.' ആസക്തി ലഹരിയോടല്ല ജീവിതത്തോടാകട്ടെ' എന്ന സന്ദേശവുമായാണ് ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്.