ദുരിതാശ്വാസ ക്യാമ്പ് കളക്ടർ സന്ദർശിച്ചു

post

മരുതോം ചുള്ളി എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് സന്ദർശിച്ചു. ക്യാമ്പിലെത്തിയ കളക്ടർ അന്തേവാസികളെ കണ്ട് സ്ഥിതിവിവരങ്ങൾ വിലയിരുത്തി. മലയിടിച്ചിലിനെ തുടർന്ന് മലയോര ഹൈവേയിൽ തകർന്ന റോഡും കളക്ടർ സന്ദർശിച്ചു. റോഡിന്റെ അറ്റകുറ്റപണികൾ തീർത്ത് ഗതാഗത യോഗ്യമാക്കുന്നതിനുള്ള ഇടപെടലുകൾ നടത്തുമെന്നും കളക്ടർ അറിയിച്ചു.