കൈത്തറി ദിനാഘോഷം: ജില്ലാ തല ഉദ്ഘാടനം ബാലരാമപുരത്ത്

post

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ദേശീയ കൈത്തറി ദിനമായ ആഗസ്റ്റ് 7ന് ബാലരാമപുരത്ത് വിവിധ പരിപാടികളോടെ കൈത്തറി ദിനാഘോഷം നടക്കും. തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം രാവിലെ 11ന് പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയും, ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനിലും ചേര്‍ന്ന് നിര്‍വ്വഹിക്കും.

ജില്ലയിലെ മുതിര്‍ന്ന നെയ്ത്തുകാരെ ചടങ്ങില്‍ ആദരിക്കും. ഭൗമസൂചിക ലഭിച്ച അഞ്ചിനം കൈത്തറി വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടുള്ള ഫാഷന്‍ ഷോയും നെയ്ത്തിന്റെ പ്രദര്‍ശനവും ഇതിനോടനുബന്ധിച്ച് ഉണ്ടാകും.