മഴ : പത്തനംതിട്ട ക്യാമ്പുകളിലായി 680 പേര്‍

ജില്ലയില്‍ 33 ക്യാമ്പുകളിലായി 680 പേര്‍ കഴിയുന്നു. 199 കുടുംബങ്ങളിലെ 282 പുരുഷന്മാരും 265 സ്ത്രീകളും 133 കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു.
തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകളുള്ളത്. ഇവിടെ 24 ക്യാമ്പുകളിലായി 159 കുടുംബങ്ങളിലെ 527 പേരുണ്ട്. റാന്നിയില്‍ നാലു ക്യാമ്പുകളിലായി ഒന്‍പതു കുടുംബങ്ങളിലെ 36 പേരുണ്ട്. മല്ലപ്പള്ളിയില്‍ മൂന്നു ക്യാമ്പുകളിലായി 15 കുടുംബങ്ങളിലെ 64 പേരുണ്ട്. കോഴഞ്ചേരിയില്‍ രണ്ടു ക്യാമ്പുകളിലായി 16 കുടുംബങ്ങളിലെ 53 പേരുണ്ട്. അടൂര്‍, കോന്നി താലൂക്കുകളില്‍ ക്യാമ്പുകളില്ല.