പട്ടികജാതി പട്ടിക വർഗ വികസനം: കൈപ്പമംഗലത്ത് മോണിറ്ററിംഗ് കമ്മറ്റി

post


പട്ടികജാതി പട്ടികവർഗ ജനവിഭാഗങ്ങളുടെ വികസനത്തിനായുള്ള പദ്ധതികളുടെ മേൽനോട്ടത്തിന് കൈപ്പമംഗലത്ത് മണ്ഡല തല മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചു. സർക്കാർ പദ്ധതിയുടെ കാര്യക്ഷമവും സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പിന്റെ മേൽനോട്ടത്തിനായാണ്

മോണിറ്ററിംഗ് കമ്മറ്റി.

ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ചെയർമാനും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ കൺവീനറും ബ്ലോക്ക് പ്രസിഡൻ്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ മെമ്പർമാരുമായ മോണിറ്ററിംഗ് കമ്മിറ്റിക്കാണ് രൂപം നൽകിയത്.

പട്ടികജാതി-വർഗ വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുകയാണ് കമ്മിറ്റിയുടെ ലക്ഷ്യമെന്ന് എം എൽ എ പറഞ്ഞു.