കെ.എസ്.ഇ.ബി പറപ്പൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന് ഇനി സ്വന്തം കെട്ടിടം

post


പതിറ്റാണ്ടുകളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കെ.എസ്.ഇ.ബി പറപ്പൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന് ഇനി സ്വന്തം കെട്ടിടം. പറപ്പൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിനായി പറപ്പൂർ 33 കെ.വി. സബ് സ്റ്റേഷനോട് ചേർന്നുള്ള സ്ഥലത്ത് പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിയായി. വടക്കാഞ്ചേരി മണ്ഡലത്തിലെ തോളൂർ ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളും, മണലൂർ മണ്ഡലത്തിലെ എളവള്ളി ഗ്രാമപഞ്ചായത്തിലെ 5 വാർഡുകളും, മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ 7 വാർഡുകളും ഉൾപ്പെട്ടതാണ് പറപ്പൂർ ഇലക്ട്രിക്കൽ സെക്ഷൻ്റെ പ്രവർത്തന പരിധി. 15,000-ത്തോളം വരുന്ന ഉപഭോക്താക്കൾക്കാണ് ഈ സെക്ഷൻ വഴി സേവനങ്ങൾ നൽകുന്നത്.
പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആഗസറ്റ് 1ന് വൈകിട്ട് 3 മണിക്ക് വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി നിർവ്വഹിക്കും. ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള സംഘാടക സമിതി രൂപീകരണ യോഗം പറപ്പൂർ ക്ഷീരസംഘം ഹാളിൽ ചേർന്നു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു.