സംസ്ഥാനത്തെ കോളജുകളില്‍ പുതിയ പി.ജി. കോഴ്സുകള്‍ പരിഗണനയില്‍
 
                                                സംസ്ഥാനത്തെ കോളജുകളില്‍ കൂടുതല്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ തുടങ്ങുന്നത് സര്‍ക്കാരിന്റെ പരിഗണനയിലെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ടി. കെ. എം. എഞ്ചിനീയറിംഗ് കോളജില്‍ എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ ആധുനിക ഗവേഷണ സംവിധാനങ്ങളുടെ ഉദ്ഘാടനവും 'സുരക്ഷ' സഹായ സമര്‍പണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഗവേണഷണ-അനുബന്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് നവവകേരള ഫെലോഷിപ്പ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. പ്രത്യേക മേഖലകളെ ആസ്പദമാക്കിയ ഗവേഷണത്തിന് ഉത്തേജനം പകരാന്‍ കൂടിയാണിത്. സാങ്കേതിക സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനമേഖല വിപുലീകരിക്കുന്നതിനാവശ്യമായ എല്ലാ സഹായവും നല്‍കുന്നുമുണ്ട്. റിസര്‍ച്ച്-സ്റ്റാര്‍ട്ട്അപ്പ്-ട്രാന്സ്ലേഷന് ലാബ് എന്നിങ്ങനെയുള്ള പുതിയകാലം ആവശ്യപ്പെടുന്ന പഠന-ഗവേഷണപ്രധാനമായ രീതികള്‍ ക്യാമ്പസുകളുടെ ഭാഗമാകുകയാണ്. വാസസ്ഥലത്തിന് സമീപത്ത് ജോലി ചെയ്യാവുന്ന സമ്പ്രദായം ഒരുക്കി കോവിഡാനന്തര കാലത്തെ വെല്ലുവിളിയേയും നേരിടുകയാണിപ്പോള്‍. ഗവേഷണ-വികസന മേഖലകളില്‍ ഊന്നിയുള്ള പാഠ്യരീതിക്ക് പ്രോത്സാഹനം നല്കാന് സാങ്കേതിക സര്‍വകലാശാലയ്ക്ക് കഴയിണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.










