മഴവെള്ള സംഭരണി നിര്‍മാണം പ്രതിസന്ധി പരിഹരിക്കും: ഡീന്‍ കുര്യാക്കോസ് എംപി

post

കൊല്ലം : ജില്ലയിലെ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മിക്കുന്ന മഴവെള്ള സംഭരണിയുടെ നിര്‍മാണം പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്ന പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് അഡ്വ.ഡീന്‍കുര്യാക്കോസ് എംപി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ദിശ യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പല പഞ്ചായത്തുകളിലും  മഴവെള്ള സംഭരണി നിര്‍മാണത്തിനായി നിര്‍മാണസാമഗ്രികള്‍ ഇറക്കിയിരുന്നു. എന്നാല്‍ നവംബറില്‍ ഇറക്കിയ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം  വ്യക്തികള്‍ക്ക് സംഭരണി നിര്‍മിക്കാന്‍ സാധിക്കില്ലെന്നും പൊതുസ്ഥലങ്ങളില്‍ മാത്രം ഇതിന് അനുവാദമുള്ളുവെന്നും വ്യക്തമാക്കിയിരുന്നു.  ഈ കാര്യത്തില്‍  കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ ചെലുത്താന്‍ ഉടനെ തന്നെ കത്തയക്കുമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും എംപി ഉറപ്പ് നല്കി.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി  മുഖാന്തിരം സ്‌കൂളുകളില്‍ പരമാവധി പ്രവൃത്തികള്‍ ചെയ്യണമെന്നും, പ്രളയബാധിത മേഖലകളിലെ മേഖലകളിലെ പൊതുപ്രവൃത്തികള്‍ ഏറ്റെടുക്കണമെന്നും കൂടാതെ കുടിവെളളക്ഷാമം പ്രോജക്ടുകള്‍ പഞ്ചായത്തുകള്‍ സമര്‍പ്പിക്കേണ്ടതാണെന്നും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ വകുപ്പ് തലത്തിലും ജനപ്രതിനിധികളുടെ സഹകരണത്തോടെയും സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ ഏവരും പരിശ്രമിക്കണമെന്നും ബഹു. എം.പി യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
പ്രളയവുമായി ബന്ധപ്പെട്ട് തൊഴിലുറപ്പ് പദ്ധതിയിലൂടെ 38 വില്ലേജിന് 150 തൊഴില്‍ ദിനങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ജില്ലയില്‍ പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 1982 വീടുകളും 2017-18 ല്‍ 601 വീടുകളും ഉള്‍പ്പെടെ 2583 വീടുകളാണ് അനുവദിച്ചത്. 794 ഗുണഭോക്താക്കള്‍ക്ക് വീട് അനുവദിക്കുകയും 742 എണ്ണം പൂര്‍ത്തികരിക്കുകയും 52 എണ്ണത്തിന്റെ പണി പുരോഗമിക്കുന്നു.  സാഗി ക ല്‍ തിരഞ്ഞെടുത്ത കഞ്ഞിക്കുഴി,വെള്ളിയാമറ്റം, ഉപ്പുതറ എന്നീ പഞ്ചായത്തുകളിലെ 332 പദ്ധതികളില്‍ 255 എണ്ണം പൂര്‍ത്തികരിക്കുകയും 48 എണ്ണം പുരോഗമിക്കുന്നു. 29 പദ്ധതികള്‍ ആരംഭിച്ചിട്ടില്ല.  2019 24 കാലയളവിലെ സാഗികക ലേക്ക് മൂന്നാര്‍ ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു. ജില്ലയിലെ വിവിധ വകുപ്പുകള്‍ മുഖേന കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പദ്ധതികള്‍ യോഗത്തില്‍ വിശദമായി വിലയിരുത്തി. പദ്ധതികളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടു പോകുന്നതിനുളള നടപടി യോഗത്തില്‍ അവലോകനം ചെയ്തു.യോഗത്തില്‍ എഡിഎം ആന്റണി സ്‌കറിയ, ദാരിദ്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ സാജു സെബാസ്റ്റ്യന്‍, തൊഴിലുറപ്പ് പദ്ധതി ജോയ്ന്റ് കോഓര്‍ഡിനേറ്റര്‍ ബിന്‍സ് സി തോമസ് , ജില്ലയിലെ ബ്ലോക്ക്ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.