പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 13 സി.യു.സി.പി.എല്‍ റോഡുകളുടെ പട്ടികയ്ക്ക് അംഗീകാരം നല്‍കി

post


കാസര്‍കോട് ജില്ലാ പഞ്ചായത്ത് പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സി.യു.സി.പി.എല്‍ റോഡുകളുടെ പട്ടികയ്ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ലയിലെ 13 റോഡുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് റോഡുകളുടെ പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു. എട്ട് റോഡുകളുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി. കരിച്ചേരി-മൈലാട്ടി-മങ്കോട്-ദേളി റോഡ്, പൈക്ക-മല്ലം-ബോവിക്കാനം റോഡ്, വിദ്യാനഗര്‍-മാന്യ-നീര്‍ച്ചാല്‍ റോഡ്, ചായോം-ചിറപ്പുറം-കാനത്തുംമൂല റോഡ്, ഇച്ചിലംപാടി-അനന്തപുരം-നായ്ക്കാപ്പ് റോഡ് എന്നിവയുടെ പ്രവൃത്തി നടന്നു വരികയാണ്.


മണിയംമ്പാറ-ധേറടുക്ക-ഷിറിയ-കുറേഡുക്ക റോഡ്, കാരക്കോട്-പറക്കളായി റോഡ്, അതിര്‍ക്കുഴി-നെല്ലിക്കട്ട റോഡ്, പൈക്ക- നീരോളിപ്പാറ- മുള്ളേരിയ റോഡ്- മിയപദവ്-ദാല്‍ഗോളി-പൊയ്യത്ത് ബയല്‍-നന്താര പദവ് റോഡ്, മുനമ്പ്്-കല്ലളി-പെര്‍ലഡുക്ക-ആയംകടവ് റോഡ്, ചെറുവത്തൂര്‍-വലിയപൊയില്‍-നെടുമ്പ റോഡ്, ചായോം- കാഞ്ഞിരപ്പൊയില്‍ റോഡ് എന്നിവയുടെ ഡി.പി.ആര്‍ നടക്കുകയാണ്.