ബദ്രടുക്ക കെല്‍ ഇ എം എല്‍ കേന്ദ്ര ഘന വ്യവസായ സെക്രട്ടറി സന്ദര്‍ശിച്ചു

post

നവീകരിച്ച കെല്‍ ഇഎംഎല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്ര ഘന വ്യവസായ മന്ത്രാലയം സെക്രട്ടറി അരുണ്‍ ഗോയല്‍ ബദ്രഡുക്കയിലെ കെല്‍ ഇ എം എല്‍ ഫാക്ടറി സന്ദര്‍ശിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ ഭെല്‍ ഇഎംഎല്‍ സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്തതിനു ശേഷം വ്യവസായ സ്ഥാപനത്തിനുണ്ടായ പുരോഗതി അദ്ദേഹം വിലയിരുത്തി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, കെല്‍ ഇഎംഎല്‍ മാനേജിംഗ് ഡയറക്ടര്‍ കേണല്‍ (റിട്ട) ഷാജി വര്‍ഗീസ് കളമശേരി കെല്‍ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് സച്ചിദേവ്, കെല്‍ ഇഎംഎല്‍ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.