കാര്‍ഷിക സംസ്‌ക്കാരം വിളിച്ചോതി ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

post

എളവള്ളി ഗ്രാമപഞ്ചായത്ത്, എളവള്ളി കൃഷിഭവന്‍, ചിറ്റാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്ക്, എളവള്ളി സര്‍വ്വീസ് സഹകരണ ബാങ്ക്, കുടുംബശ്രീ, എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്ത 2022 ചിറ്റാട്ടുകരയില്‍ ആരംഭിച്ചു. ഈ മാസം 28, 29, 30 തിയ്യതികളിലാണ് ചന്ത സംഘടിപ്പിച്ചിരിക്കുന്നത്. സെമിനാറുകള്‍, കാര്‍ഷിക- കാര്‍ഷീകേതര സ്റ്റാളുകള്‍, ചിത്ര-ചരിത്ര പ്രദര്‍ശനം, പാഴ് വസ്തുക്കള്‍ കൊണ്ടുള്ള കൗതുക അലങ്കാരങ്ങള്‍, മണ്‍പാത്ര കച്ചവടം, നടീല്‍ വസ്തുക്കള്‍, വിവിധ തരം യന്ത്രങ്ങളുടെ പ്രദര്‍ശനം, പ്രാചീന കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം, കുടുംബശ്രീ ഉല്‍പന്നങ്ങള്‍, വിവിധ തരം പലഹാരങ്ങള്‍, കലാവിരുന്ന്, ക്വിസ് മത്സരം എന്നിവയാണ് ചന്തയുടെ ഭാഗമായുള്ളത്. ഞാറ്റുവേലചന്ത മുന്‍ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് അധ്യക്ഷത വഹിച്ച ചടങ്ങില്‍. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍, ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, കെ. ഡി.വിഷ്ണു, എന്‍.ബി.ജയ, ടി.സി.മോഹനന്‍, പി.എം.അബു, ലിസി വര്‍ഗ്ഗീസ്, സീമ ഷാജു, രാജി മണികണ്ഠന്‍, ജീന അശോകന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.ജി.സുബിദാസ്, ബാങ്ക് പ്രസിഡന്റുമാരായ അബ്ദുള്‍ ഹക്കീം, സി.കെ.മോഹനന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജന്‍ തോമസ്, കൃഷി ഓഫീസര്‍ പ്രശാന്ത് അരവിന്ദ് കുമാര്‍, സി.ഡി.എസ്.ചെയര്‍പേഴ്സണ്‍ ഷീല മുരളി, പ്രോഗ്രാം കണ്‍വീനര്‍ ടി.ഡി.സുനില്‍ എന്നിവര്‍ പങ്കെടുത്തു.