അദാലത്തില്‍ കൊല്ലം ജില്ല ഒന്നാമത്

post


കൊല്ലം: നാഷണല്‍ ലോക്അദാലത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പെറ്റി കേസുകള്‍ തീര്‍പ്പാക്കി കൊല്ലം ജില്ല ഒന്നാമത്. 45000 കേസുകള്‍ പരിഗണിക്കുകയും 15596 എണ്ണം തീര്‍പ്പാക്കുകയും ചെയ്തു. കൊല്ലം താലൂക്കില്‍ 3179 കേസുകള്‍ പരിഗണിച്ച് 1505 എണ്ണം 14.5 കോടി രൂപയ്ക്ക് ഒത്തുതീര്‍പ്പാക്കി.

മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലില്‍ (എം. എ. സി. റ്റി) 500 കേസുകള്‍ പരിഗണിച്ച് 380 എണ്ണം 10.5 കോടി രൂപയ്ക്ക് ഒത്തുതീര്‍പ്പാക്കി. പത്തനാപുരം താലൂക്കില്‍ പരിഗണിച്ച 2144 കേസുകളില്‍ 641 എണ്ണം തീര്‍പ്പാക്കി. പുനലൂര്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലില്‍ 214 കേസുകള്‍ പരിഗണിക്കുകയും 86 എണ്ണം 2.5 കോടി രൂപയ്ക്ക് ഒത്തുതീര്‍പ്പാക്കി. കൊട്ടാരക്കര താലൂക്കില്‍ പരിഗണിച്ച 2214 കേസുകളില്‍ 665 എണ്ണവും കുന്നത്തൂര്‍ താലൂക്കിലെ 272 കേസുകളില്‍ 42 എണ്ണവും ഒത്തുതീര്‍പ്പാക്കി. കരുനാഗപ്പള്ളി താലൂക്കില്‍ 354 കേസുകള്‍ പരിഗണിച്ച് 195 എണ്ണം തീര്‍പ്പാക്കി. ജില്ലയിലാകെ 8163 കേസുകള്‍ അദാലത്തില്‍ പരിഗണിക്കുകയും 3048 എണ്ണം 19.35 കോടി രൂപയ്ക്ക് ഉഭയസമ്മതപ്രകാരം ഒത്തുതീര്‍പ്പാക്കുകയും ചെയ്തതായി ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി അറിയിച്ചു.