മത്സ്യം വില്‍ക്കാന്‍ സ്ത്രീകള്‍ക്കിനി ആധുനിക സ്റ്റാള്‍

post

കൊല്ലം: റോഡരികില്‍ മത്സ്യം വില്‍ക്കുന്ന മത്സ്യതൊഴിലാളി സ്ത്രീകള്‍ക്ക് ആധുനിക രീതിയിലുള്ള മത്സ്യവിപണന സ്റ്റാളുകള്‍ ഒരുക്കുമെന്നും കൊല്ലം ബീച്ചില്‍ മത്സ്യവിഭവങ്ങളുടെ ഭക്ഷണശാല തുടങ്ങുമെന്നും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. മത്സ്യഫെഡ് ബീച്ച് പരിസരത്ത്  ആരംഭിച്ച ഫിഷ്‌  മാര്‍ട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആവശ്യമായ സ്ഥലം നഗരസഭ ഇതിനോടകം വിട്ടു തന്നിട്ടുള്ളതിനാല്‍ പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാകും. മത്സ്യവിഭങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കി വില്‍പ്പന നടത്തുന്നതിന് നടപടിക്രമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. ഇതുസംബന്ധിച്ച് നിയമ നിര്‍മാണം നടന്നു വരികയാണ്. നേരിട്ട് മത്സ്യം ലേലം ചെയ്യുകയും ഗുണനിലവാരം ഉറപ്പാക്കുകയുമാണ് ലക്ഷ്യം.

കൊട്ടാരക്കര നഗരസഭയ്ക്ക് സമീപം പുതിയതായി ആരംഭിച്ച മത്സ്യഫെഡ് ഫിഷ്‌റ്റേറിയന്‍ മൊബൈല്‍ മാര്‍ട്ടിന്റെ (അന്തിപച്ച) ഉദ്ഘാടനവും ആദ്യവില്പനയും ഇന്നലെ നടന്നു. അന്തിപച്ച പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളില്‍ നിന്നും നേരിട്ട്മ ത്സ്യം സംഭരിക്കുന്നതിനാല്‍ തൊഴിലാളികള്‍ക്ക് ന്യായവില ലഭ്യമാകും. കൂടാതെ ഗുണമേന്‍മ നഷ്ടപ്പെടാതെ ശുദ്ധമത്സ്യം നേരിട്ട് അന്തിപ്പച്ചയിലൂടെ എത്തിക്കാന്‍ സാധിക്കും.