കാഞ്ഞിരങ്ങാട് - കാർക്ക പെരുമ്പാറ റോഡ് നാടിനു സമർപ്പിച്ചു

post


കണ്ണൂർ: തളിപ്പറമ്പ്  മണ്ഡലത്തിലെ കാഞ്ഞിരങ്ങാട് - കാർക്ക പെരുമ്പാറ റോഡ് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നാടിന് സമർപ്പിച്ചു. നാടിന്റെ വളർച്ച നിരന്തരമായ വികസന പ്രവർത്തനങ്ങളിലൂടയാണെന്നും ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വികസനപ്രവർത്തനങ്ങളിൽ മുന്നിലെത്താൻ നമുക്ക് സാധിക്കണമെന്നും മന്ത്രി പറഞ്ഞു. മുൻ എംഎൽഎ  ജെയിംസ് മാത്യുവിൻ്റെ 2020-21 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് 44.90 ലക്ഷം രൂപ അനുവദിച്ചതിൽ 38,46,190 രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.

പരിയാരം ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരങ്ങാട് കാർക്ക - പെരുമ്പാറ റോഡ്, തളിപറമ്പ് - ഇരിട്ടി - സ്റ്റേറ്റ് ഹൈവേയിൽ കാഞ്ഞിരങ്ങാട് നിന്ന് ആരംഭിച്ച് പുവ്വം - മാവിച്ചേരി റോഡിൽ ഇരുമ്പ് കമ്പനിക്ക് സമീപം അവസാനിക്കുന്ന റോഡാണ് ഉദ്ഘാടനം ചെയ്തത് . ഒരു കൾവർട്ടും രണ്ട് ക്രോസ് ഡ്രെയിനുകളും 1028 മീറ്റർ ടാറിംഗ് പ്രവൃത്തിയും കൾവർട്ട് സൈഡ് പ്രൊട്ടക്ഷൻ വർക്കുമാണ് പൂർത്തിയാക്കി നാടിന് സമർപ്പിച്ചത്.