ചിത്ര രചനയില്‍ ഒരു കലക്ടര്‍ ‘ടച്ച്’

post


കൊല്ലം: ജില്ലയുടെ ഭരണസാരഥ്യത്തിനൊപ്പം ചിത്രകലയിലും പ്രാഗല്ഭ്യം തെളിയിച്ച് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍. റവന്യൂ കലോത്സവത്തിലെ ചിത്രരചന മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ ചായക്കൂട്ടുമായാണ് ജില്ലാ കലക്ടര്‍ എത്തിയത്. ക്യാന്‍വാസിലേക്ക് നിറഞ്ഞ വരകള്‍ വര്‍ണങ്ങളായി രൂപങ്ങളായി പരിണമിച്ചു. ഔദ്യോഗിക മൃഗമായ ആനയും കല്‍പവൃക്ഷവുമൊക്കെ ചിത്രങ്ങള്‍ക്ക് കേരള ‘ടച്ച്’ നല്‍കി. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും ചിത്രരചനയോടുള്ള ഇഷ്ടം കാത്തുസൂക്ഷിക്കുകയാണ് നല്ലൊരു നര്‍ത്തകി കൂടിയായ ജില്ലാ കലക്ടര്‍.