പൂയപ്പള്ളി കുന്നുംവാരം അങ്കണവാടി സ്മാര്‍ട്ടാണ്

post


അങ്കണവാടിയില്‍ എത്തുന്ന കുരുന്നുകള്‍ക്ക് പുതിയ അനുഭവം സമ്മാനിക്കാനൊരുങ്ങി പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് 178-ാം നമ്പര്‍ കുന്നുംവാരം 'സ്മാര്‍ട്ട് അങ്കണവാടി'. ശിശുസൗഹൃദ-ആധുനിക സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള സ്മാര്‍ട്ട് അങ്കണവാടിയുടെ കെട്ടിടോദ്ഘാടനം ജി.എസ്.ജയലാല്‍ എം.എല്‍.എ നിര്‍വഹിച്ചു. അങ്കണവാടികള്‍ സ്മാര്‍ട്ടാകുന്നതിലൂടെ പ്രാരംഭ ശൈശവകാല സംരക്ഷണവും കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികാസത്തിന് കൂടുതല്‍ സഹായകരമാകുമെന്ന് എം.എല്‍.എ പറഞ്ഞു.

സമൂഹ്യനീതി വകുപ്പില്‍ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്.പഠനമുറി,വിശ്രമമുറി, ഭക്ഷണ മുറി, അടുക്കള, ഇന്‍ഡോര്‍ കളിസ്ഥലം, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വെവ്വേറെ പ്രാഥമിക സൗകര്യത്തിനുള്ള മുറികള്‍, ഉദ്യാ