അമിത വില ഈടാക്കൽ; 'ജാഗ്രത'യുമായി സിവിൽ സപ്ലൈസ് വകുപ്പ്

post


ഇടുക്കി: സംസ്ഥാന സർക്കാരിൻ്റെ പൊതുവിപണി പരിശോധനാ പരിപാടി 'ജാഗ്രത' യുമായി സിവിൽ സപ്ലൈസ് വകുപ്പ്. 'ജാഗ്രത' യുടെ ഭാഗമായി തൊടുപുഴ താലൂക്കിലെ പഴം പച്ചക്കറി മൊത്ത - ചില്ലറ വ്യാപാര സ്ഥാപനങ്ങളിൽ തൊടുപുഴ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, ലൈസൻസ് ഇല്ലാതിരിക്കുക, വിഷു - റംസാൻ -  ഈസ്റ്റർ പ്രമാണിച്ച് അമിതവില ഈടാക്കാതെയിരിക്കുക, തുടങ്ങിയവ ഉറപ്പ് വരുത്തുന്നതിനായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസ് അറിയിച്ചു. തൊടുപുഴയിൽ നടത്തിയ പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫീസർ ബൈജു കെ ബാലൻ, റേഷൻ ഇൻസ്പെക്ടർമാരായ സതീഷ് കെ എൻ, പൗർണമി പ്രഭാകരൻ എന്നിവർ പങ്കെടുത്തു.