വിഷു വിപണന മേളക്ക് തുടക്കമായി

post

കാസര്‍കോട്: കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിന്റെ കിഴില്‍ ഉള്ള കുടുംബശ്രീ സി ഡി എസ് വിഷു വിപണന മേളക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്തു. പച്ച കപ്പ, ഉണക്ക് കപ്പ, ചേന, ചേമ്പ്, വഴുതന, നരമ്പന്‍, പയര്‍, മത്തന്‍, ചീര എന്നിവയും, ചക്ക ചിപ്‌സ്, അച്ചാറുകള്‍, ഉണ്ണിയപ്പം, ബേക്കറി ഐറ്റംസ്, സ്ത്രീകളുടെ ഉടുപ്പുകള്‍, ചെരുപ്പുകള്‍ എന്നിവയാണ് വിപണന മേളയുടെ  പ്രധാന ആകര്‍ഷണം.