കൊച്ചി സിറ്റി ടൂര്‍ പാക്കേജ്

post

കൊച്ചി: സൗത്ത് ഇന്ത്യയുടെ  തീരപ്രദേശമായ നമ്മുടെ കൊച്ചിയില്‍  ഒരു ദിവസം ചിലവഴിക്കാം. രാവിലെ ആരംഭിച്ച്  വൈകിട്ടോടെ പര്യവസാനിക്കുന്ന യാത്രയില്‍ ബോട്ടിംഗ്  കൂടി  ആസ്വദിച്ചു മടങ്ങാം.  കൂടാതെ ഡച്ച് പാലസ,് ജ്യൂവിഷ് സിനഗോഗ്, സാന്റാക്രൂസ് ബസിലിക്ക, സെന്റ്.ഫ്രാന്‍സിസ് ചര്‍ച്ച്, ചൈനീസ് ഫിഷിങ്ങ് നെറ്റ്, ഫോര്‍ട്ട് കൊച്ചി ബീച്ച്, കൊച്ചിന്‍ പോര്‍ട്ട്  മാരിടൈം ഹെറിറ്റേജ് മ്യൂസിയം , മറൈന്‍  ഡ്രൈവ് ബോട്ടിങ്ങ്, കേരള ഹിസ്റ്ററി മ്യൂസിയം, ലുലു മാള്‍ തുടങ്ങിയ സ്ഥലങ്ങളാണ് സന്ദര്‍ശിക്കുന്നത്. ഒരാള്‍ക്ക് 1,199/ രൂപയാണ് ചാര്‍ജ്ജ് ചെയ്യുന്നത്.  കൂടാതെ  മൂന്നാര്‍, പെരിയാര്‍ നാഷണല്‍ പാര്‍ക്ക്, ബാക്ക് വാട്ടര്‍, അതിരപ്പിള്ളി വാട്ടര്‍ ഫാള്‍സ് തുടങ്ങിയ സൗകര്യങ്ങളും എറണാകുളം ഡി റ്റി പി സിയില്‍ നിന്നും  ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  താഴെപ്പറയുന്ന നമ്പറുകളിലോ, ഡി റ്റി പി സി ഓഫിസിലോ  ബന്ധപ്പെടാവുന്നതാണ്.

മൊബൈല്‍ നമ്പര്‍: 7907733011, 9847331200, 0484 2367334