ടെയ്ക്ക് എ ബ്രേക്ക്; അടിമാലിയില്‍ ശൗചാലയത്തോട് ചേര്‍ന്ന് വിശ്രമ കേന്ദ്രവും

post



ഇടുക്കി: ടെയ്ക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി അടിമാലി പഞ്ചായത്ത്  ശൗചാലയത്തോട് ചേര്‍ന്ന് വിശ്രമ കേന്ദ്രം നിര്‍മ്മിക്കുന്നു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു ശിലാസ്ഥാപന ചടങ്ങ് നിര്‍വ്വഹിച്ചു.  സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റൂബി സജി അധ്യക്ഷത വഹിച്ചു.  അടിമാലി ടൗണില്‍ പൊതുശുചിമുറി നിര്‍മ്മിക്കണമെന്ന നാളുകളായുള്ള ആവശ്യത്തിനാണ് പരിഹാരമാകുന്നതെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

അടിമാലി ടൗണില്‍ ദേശിയപാതയോരത്ത് സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ പരിസരത്താണ് ടെയ്ക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി ശുചിമുറികളും കഫേയും ഉള്‍പ്പെടുന്ന ടെയ്ക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രം ഒരുങ്ങുന്നത്. പദ്ധതിക്കായി പഞ്ചായത്ത് 25 ലക്ഷം രൂപ വകയിരുത്തി. ബോട്ടിന്റെ മാതൃകയിലാണ് വിശ്രമകേന്ദ്രം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം തന്നെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കുമെന്നും ഗ്രാമപഞ്ചായത്തധികൃതര്‍ അറിയിച്ചു.