നൂറ് ദിന കര്‍മ്മപദ്ധതി പൂര്‍ത്തിയാക്കി മുരിയാട് പഞ്ചായത്ത്
 
                                                തൃശൂർ: മുരിയാട് പഞ്ചായത്ത് നൂറ് ദിന കര്‍മ്മ പദ്ധതിയുടെ സമാപനവും രജത ജൂബിലിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച  കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനവും മന്ത്രി ആര്‍ ബിന്ദു നിര്‍വഹിച്ചു. റെക്കോര്‍ഡ് വേഗത്തില്‍ വികസനക്കുതിപ്പോടെ മുരിയാട് പഞ്ചായത്തില്‍ സമഗ്ര മേഖലയേയും വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കിയ നൂറുദിന കര്‍മ്മ പരിപാടിയുടെ വിജയത്തില്‍ പഞ്ചായത്ത് ഭരണസമിതിയും പ്രസിഡന്റിനെയും മന്ത്രി അഭിനന്ദിച്ചു. 










