'സാന്ത്വനം'; ഭിന്നശേഷി സഹായ ഉപകരണ നിർണ്ണയ ക്യാമ്പ്

എറണാകുളം: എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ ഭിന്നശേഷി സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് “സാന്ത്വനം” സംഘടിപ്പിക്കും. മാർച്ച് 15, 16, 17, 18 തീയതികളിൽ മണ്ഡലത്തെ നാലു മേഖലകളായി തിരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഹൈബി ഈഡൻ എം.പി അറിയിച്ചു.
മാർച്ച് 15 ന് പറവൂർ വ്യാപര ഭവൻ ഹാൾ, മാർച്ച് 16 ന് നായരമ്പലം മാനാട്ട്പറമ്പ് തിരുഹൃദയ ദേവാലയ ഹാൾ, മാർച്ച് 17 ന് പള്ളുരുത്തി ഇ.കെ നാരായണൻ സ്ക്വയർ, മാർച്ച് 18 ന് കാക്കനാടുള്ള തൃക്കാക്കര മുൻസിപ്പൽ കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ ക്യാമ്പുകളും രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ആയിരിക്കുമെന്ന് ഹൈബി ഈഡൻ എം.പി അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ എ.ഡി.ഐ.പി സ്ക്കീം പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ ഭരണകൂടവും സംസ്ഥാന സാമൂഹ്യനീതി വകുപ്പും പദ്ധതിയ്ക്ക് നേതൃത്വം നല്കും. കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന് കീഴിലുള്ള അലിംകോ എന്ന സ്ഥാപനത്തിൽ നിന്നും ആരോഗ്യ വകുപ്പിൽ നിന്നുമുള്ള ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും.
പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള യോഗ്യത മാനദണ്ഡങ്ങൾ ചുവടെ
1. എറണാകുളം പാർലമെന്റ് മണ്ഡലത്തിന്റെ പരിധിയിൽ ഉള്ളവർക്കാണ് മേൽ തീയതികളിൽ ക്യാമ്പിൽ പങ്കെടുക്കുവാൻ സാധിക്കുക.
2. 40% ഡിസബിലിറ്റി കാണിക്കുന്ന മെഡിക്കൽ ബോർഡിന്റെ ഡിസബിലിറ്റി സർട്ടിഫിക്കറ്റ് പകർപ്പ് ക്യാമ്പിൽ കൊണ്ടു വരേണ്ടതാണ്.
3.മാസവരുമാനം 15000 രൂപയിൽ കവിയരുത്. ആയതിലേക്ക് വരുമാന സർട്ടിഫിക്കറ്റോ ബി പി എൽ കാർഡോ, എം ജി എൻ ആർ ഇ ജി എ കാർഡ്, ഡിസബിലിറ്റി പെൻഷൻ കാർഡ്, തുടങ്ങിയവയോ പരിഗണിക്കാവുന്നതാണ്.
4.അഡ്രസ് പ്രൂഫിനായി ആധാർ കാർഡ്, വോട്ടർ ഐ ഡി , റേഷൻ കാർഡ്, ഡ്രൈവിങ്ങ് ലൈസൻസ് എന്നിവ പരിഗണീക്കുന്നതാണ്. (രേഖയും പകർപ്പും കൊണ്ടു വരേണ്ടതാണ്).
5.രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ കൊണ്ടു വരേണ്ടതാണ്.
അസിസ്റ്റന്റ് കളക്ടർ സച്ചിൻ കുമാർ യാദവ്, ജില്ലാ സാമൂഹ്യ നീതി ഓഫീസർ വി.എ ഷംനാദ് , വിവിധ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ എന്നിവർ ക്യാമ്പുകൾക്ക് നേതൃത്വം നല്കും.