സ്ത്രീശക്തി കലാജാഥക്ക് മൂന്നാറില്‍ തുടക്കം

post

ഇടുക്കി: സര്‍ക്കാരിന്റെ സ്ത്രീപക്ഷ നവകേരളം എന്ന മുദ്രാവാക്യവുമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്ത്രീധനത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കുമെതിരെ സ്ത്രീശക്തി കലാജാഥക്ക് മൂന്നാറില്‍ തുടക്കമായി. അഡ്വ. എ രാജ എം എല്‍ എയുടെ അധ്യക്ഷതയില്‍ ജലവിഭവ മന്ത്രി  റോഷി അഗസ്റ്റിന്‍ ജാഥയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.

അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍  അജേഷ് ടി. ജി സ്ത്രീപക്ഷ നവകേരളം സന്ദേശം നല്‍കി. ജാഥയുടെ ഭാഗമായി മാര്‍ച്ച് 8 മുതല്‍ മാര്‍ച്ച് 17 വരെ വിവിധ വേദികളിലായി സംഗീത ശില്പവും നാടകവും സംഘടിപ്പിക്കും. കരിവെള്ളൂര്‍ മുരളി രചിച്ച പാടുക ജീവിതകഥ എന്ന സംഗീതശില്പത്തോടെയാണ് കലാജാഥ ആരംഭിച്ചത്. ഇന്ന് (9.03.2022) ദേവികുളം പഞ്ചായത്തില്‍ നിന്നാരംഭിക്കുന്ന കലാജാഥ വിവിധ പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച്  17 ന് തൊടുപുഴ മുന്‍സിപ്പാലിറ്റിയില്‍ സമാപിക്കും. സ്ത്രീധനത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്നതിനും പ്രതികരിക്കുന്നതിനും ശ്രദ്ധയും ചിന്തയും ഉണ്ടാകുന്നതിന് വേണ്ടിയുള്ള സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി തുടക്കം കുറിച്ച പടിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.9 ന്  ദേവികുളം, ചിന്നക്കനാല്‍, ശാന്തന്‍പാറ 10 ന് സേനാപതി, രാജകുമാരി, രാജാക്കാട്, വെള്ളത്തൂവല്‍ 11ന് അടിമാലി, വാഴത്തോപ്പ്, വാത്തികുടി, കമാക്ഷി
12 ന് ഇരട്ടയാര്‍, പാമ്പാടുംപറ, നെടുങ്കണ്ടം, കരുണാപുരം 13ന് വണ്ടന്‍ മേട്, ചക്കുപള്ളം, കുമളി, വണ്ടിപ്പെരിയാര്‍
14 ന് കട്ടപ്പന, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, ഉപ്പുതറ
15ന് അറക്കുളം, കുടയത്തൂര്‍, മുട്ടം, വെള്ളിയാമറ്റം
16 ന് ആലക്കോട്, കരിമണ്ണൂര്‍, വണ്ണപുറം, കോടിക്കുളം
17 ന് കരിംകുന്നം, പുറപ്പുഴ, മണക്കാട്, തൊടുപുഴ എന്നിവിടങ്ങളിലൂടെ കലാജാഥ എത്തും.