എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) ഒഴിവിലേക്ക് സ്പോട്ട് അഡ്മിഷന്‍

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ കേരള സര്‍വ്വകലാശാലയുടെ കീഴില്‍ എ.ഐ.സി.ടി.ഇ യുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 10-ന് രാവിലെ 10 -ന് നടത്തും. 50 ശതമാനം മാര്‍ക്കോടെ ബിരുദമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം തൈയ്ക്കാടുള്ള കിറ്റ്സിന്റെ ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടൂതല്‍ വിവരങ്ങള്‍ക്ക്: 9446529467/ 9447013046, 0471 2329539, 2327707