വയോജനങ്ങള്‍ക്ക് വേലാശ്വരത്ത് പകല്‍വീട് ഒരുങ്ങുന്നു

കാസര്‍കോട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2021 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അജാനൂര്‍ പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ അജാനൂര്‍ പഞ്ചായത്തിലെ വേലാശ്വരത്ത് നടപ്പിലാക്കുന്ന വയോജനങ്ങള്‍ക്കുള്ള പകല്‍വീട് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന് നിര്‍വഹിച്ചു. ജീവിതത്തിന്റെ നല്ല കാലത്ത് സമൂഹത്തിന്റെ പുരോഗതിക്കായി പ്രയത്നിക്കുകയും പ്രായമാവുമ്പോള്‍ അനാരോഗ്യംമൂലം അവശതയും ഒറ്റപ്പെടലും അനുഭവിക്കേണ്ടി വരികയും ചെയ്യുന്ന വയോജനങ്ങളുടെ ക്ഷേമത്തിനും മാനസികോല്ലാസത്തിനും വേണ്ടി സര്‍ക്കാര്‍ രൂപം നല്‍കിയതാണ് 'പകല്‍ വീട് 'എന്ന ആശയം .ഒറ്റപ്പെടലിന്റെ ലോകത്തുനിന്ന് വയോജനങ്ങള്‍ക്ക് മാനസികോല്ലാസത്തിന്യം വിരസത അകറ്റുന്നതിനും പകല്‍വീട് പോലുള്ള പദ്ധതികള്‍ പ്രയോജനപ്രദമാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.