അയ്യങ്കാവ് - മാരമംഗലം റോഡ് നാടിന് സമർപ്പിച്ചു

post

എറണാകുളം: കോതമംഗലം മുനിസിപ്പാലിറ്റി 14-ാം വാർഡിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച അയ്യങ്കാവ് - മാരമംഗലം റോഡ് നാടിന് സമർപ്പിച്ചു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു. പത്തുലക്ഷം രൂപ ചെലവിലാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. മുനിസിപ്പൽ കൗൺസിലർ ഭാനുമതി രാജു, കെ.പി മോഹനൻ, സി.പി.ഐ.(എം) ലോക്കൽ സെക്രട്ടറി എ.വി രാധാകൃഷ്ണൻ, കുത്തുകുഴി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് വി.എം ബിജുകുമാർ, പ്രദേശവാസികൾ എന്നിവർ ചടങ്ങിൽ പങ്കാളികളായി.