ലോഗോ ക്ഷണിച്ചു
 
                                                
കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ലോഗോ നവീകരിക്കുന്നതിന് സൃഷ്ടികള്‍ ക്ഷണിച്ചു. ഓണ്‍ലൈനായാണ് സൃഷ്ടികള്‍ സ്വീകരിക്കുക.. സൃഷ്ടികള്‍ info@dtpckozhikode.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ഫെബ്രുവരി 21 രാവിലെ 10 മുതല്‍ മാര്‍ച്ച് 4 വൈകുന്നേരം 4 വരെ സമര്‍പ്പിക്കാം. ഡിസൈനുകള്‍ പിഡിഎഫ് വെക്ടര്‍  ഫോര്‍മാറ്റില്‍ ആയിരിക്കണം.  ഒരാള്‍ക്ക് പരമാവധി  3 ഡിസൈനുകള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.dtpckozhikode.com ഫോണ്‍: 0495-2720012










