കൗണ്‍സിലര്‍മാര്‍ക്ക് പരിശീലനം നല്‍കി

post


വനിതാശിശു വികസന വകുപ്പിന് കീഴില്‍ വിവിധ വിദ്യാലയങ്ങളിലും, സംരക്ഷണ സ്ഥാപനങ്ങളിലും, ശിശു സംരക്ഷണ സംവിധാനങ്ങളിലും സേവനമനുഷ്ടിച്ചു വരുന്ന കൗണ്‍സിലര്‍മാര്‍ക്ക് കാസര്‍ഗോഡ് ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പരിശീലനം സംഘടിപ്പിച്ചു. വാദിഹുദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് മനശാസ്ത്ര പഠന വിഭാഗത്തിന്റെ സഹകരണത്തോടെ മൂന്നു ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയുടെ രണ്ടാംഘട്ട പരിശീലനം ഹോസ്ദുര്‍ഗ് സബ്ഡിവിഷന്‍ ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.