സ്‌കൂള്‍ സുരക്ഷയ്ക്കായി അധ്യാപകർക്ക് പരിശീലനം

post


കൊല്ലം: സ്‌കൂളുകളുടെ സമ്പൂര്‍ണ സുരക്ഷ ജില്ലയില്‍ ഉറപ്പാക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ഇതു സാധ്യമാക്കുന്നതിന് വിവിധ സ്‌കൂളുകളിലെ തിരഞ്ഞെടുത്ത അധ്യാപകര്‍ക്ക് പരിശീലനം നല്‍കാന്‍ തുടങ്ങി. ദുരന്ത നിവാരണ അതോറിറ്റിയിലെ ഹസാര്‍ഡ് അനലിസ്റ്റാണ് ഓണ്‍ലൈന്‍ ക്ലാസ് നയിക്കുന്നത്.

ഓരോ സ്‌കൂളില്‍ നിന്നും ഒരു അധ്യാപകന്‍/അധ്യാപികയെ ഫോക്കല്‍ പോയിന്റ് ടീച്ചറായി തിരഞ്ഞെടത്താണ് സുരക്ഷാകാര്യങ്ങള്‍ക്കായി സജ്ജമാക്കുന്നത്. സര്‍ക്കാര്‍- എയ്ഡഡ്-സ്വകാര്യ സ്‌കൂളുകളുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ സ്‌കൂളുകളേയും ഉള്‍പ്പെടുത്തിയാണ് പരിശീലനം.

അധ്യാപകര്‍ക്ക് ട്രെയിനിംഗ് ഓഫ് ട്രെയിനേഴ്‌സ് മാതൃകയില്‍ സ്‌കൂള്‍ സുരക്ഷാ സമിതി, ദുരന്തനിവാരണ പ്ലാന്‍, സ്വയരക്ഷാ മാര്‍ഗങ്ങള്‍ എന്നിവയെ സംബന്ധിച്ച് തുടര്‍ന്നും ക്ലാസ്സുകള്‍ നല്‍കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഫെബ്രുവരി 19 വരെയാണ് പരിശീലനം.