വാട്ടർ അതോറിറ്റിയിൽ സമ്പൂർണ്ണ ഡിജിറ്റലൈസേഷന്‍ നടപ്പാക്കുന്നു

post



വാട്ടർ അതോറിറ്റിയിൽ സമ്പൂർണ്ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഉപഭോക്താക്കള്‍ക്കുളള എല്ലാ ബില്ലുകളും രസീതുകളും ഇനി മുതൽ ഡിജിറ്റലായി മാത്രം ലഭ്യമാക്കും. വാട്ടര്‍ അതോറിറ്റിയുടെ വെബ് സൈറ്റിലെ ഇ-പേ ലിങ്ക് വഴിയോ, യു.പി.ഐ ആപ്പുകള്‍ വഴിയോ വാട്ടർ ചാർജ് അടക്കാം. വാട്ടർ ബില്ലുകൾ ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്തിട്ടുളള ഫോൺ നമ്പരിൽ എസ്.എം.എസ് ആയി ലഭ്യമാകും. ഫോൺ നമ്പർ രജിസ്റ്റർ ചെയ്യാത്തവർ ഓൺലൈനായോ ഓഫീസുമായി ബന്ധപ്പെട്ട ഫോൺ നമ്പർ രജിസ്റ്റർ  ചെയ്യേണ്ടതാണ്. ബിൽ അടയ്ക്കുന്നതിനും മറ്റ് ഓൺലൈന്‍ സേവനങ്ങൾക്കും  www.kwa.kerala.gov.in വെബ് സൈറ്റ് സന്ദർശിക്കുക.