പാണ്ടി മലപ്പുറം ജംഗ്ഷനില്‍ പൊക്കവിളക്ക് സ്ഥാപിച്ചു

പത്തനംതിട്ട: കടമ്പനാട് പാണ്ടിമലപ്പുറം ജംഗ്ഷനില്‍ പൊക്ക വിളക്ക് സ്ഥപിച്ചു. പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ തന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് തുക അനുവദിച്ചാണ് മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ സിന്ധു ദിലീപ് അധ്യക്ഷ ആയിരുന്നു.