ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു

തൃശൂര്‍: വാര്‍ഷിക പദ്ധതി ഭേദഗതി അംഗീകരിക്കുന്നത് സംബന്ധിച്ചും വാര്‍ഷിക പദ്ധതി പുരോഗതി അവലോകനം ചെയ്യുന്നത് സംബന്ധിച്ചും ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു. തൃശൂര്‍ ജില്ലാ പ്ലാനിംഗ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. 2021-22 വാര്‍ഷിക പദ്ധതി പുരോഗതിയുടെ അവലോകനപ്രകാരം സംസ്ഥാന തലത്തില്‍ തൃശൂര്‍ ജില്ലയ്ക്ക് ഒന്നാം സ്ഥാനമാണ് ലഭിച്ചിട്ടുള്ളത്. സംസ്ഥാന ശരാശരിയായ 36.70 ശതമാനമാണ് ജില്ലയിലെ പദ്ധതി നിര്‍വഹണ പുരോഗതിയെന്നത് യോഗം വിലയിരുത്തി.
പദ്ധതി നിര്‍വഹണ പുരോഗതിയില്‍ ജില്ലാ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് 38.25 ശതമാനം, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 38.24 ശതമാനം, മുനിസിപ്പാലിറ്റികള്‍ക്ക് 35.45 ശതമാനം, ജില്ലാ പഞ്ചായത്തിന് 30.05 ശതമാനം, കോര്പ്പറേഷന് 37 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍. 27 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് യോഗം അംഗീകാരം നല്കി. ഇതോടെ ജില്ലയിലെ 110 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഷിക പദ്ധതി അംഗീകാരം നല്കി കഴിഞ്ഞു. ഉപതിരഞ്ഞെടുപ്പ് നിലനിന്നിരുന്നതിനാല്‍ വാര്‍ഷിക പദ്ധതി അംഗീകാരം വാങ്ങാന്‍ കഴിയാത്ത ഗ്രാമ പഞ്ചായത്തുകള്‍ക്ക് അംഗീകാരം വാങ്ങുന്നതിനുള്ള തിയതി ഡിസംബര്‍ 20 വരെ നീട്ടി നല്കി. ജില്ലയില്‍ കടപ്പുറം ഗ്രാമപഞ്ചായത്ത് മാത്രമാണ് ഇക്കാരണത്താല്‍ വാര്‍ഷിക പദ്ധതി അംഗീകാരം വാങ്ങാനുള്ളത്.
ആര് ഐ ഡി എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ഒരേക്കറിന് മുകളില്‍ വരുന്ന തിരഞ്ഞെടുത്ത 54 ജലാശയങ്ങളുടെ എസ്റ്റിമേറ്റ് യോഗത്തില്‍ കൈമാറി. ഇതിന് പുറമെ ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തിലെ പാറളം, ചേര്‍പ്പ്, വല്ലച്ചിറ, അവിണിശ്ശേരി പ്രദേശങ്ങളില്‍ നീര്‍ത്തട പദ്ധതിയ്ക്ക് ഡിപിസി അംഗീകാരം നല്കി.
യോഗത്തില്‍ ഗവണ്മെന്റ് നോമിനി ഡോ. എം എന്‍ സുധാകരന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍ കെ ശ്രീലത, ആസൂത്രണ സമിതി അംഗങ്ങളായ
കെ വി സജു, വി എസ് പ്രിന്‍സ്, ജനീഷ് പി ജോസ്, ലീല സുബ്രമണ്യന്‍, ലത ചന്ദ്രന്, സുഗത ശശിധരന്, കെ എസ് ജയ, ഷീന പറയങ്ങാട്ടില്‍, പി എം അഹമ്മദ്, പി എന്‍ സുരേന്ദ്രന്, സീത രവീന്ദ്രന്, സി പി പോളി മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.