ഗാന്ധി ജയന്തി വാരാഘോഷം: ഉപന്യാസ മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി

post

കണ്ണൂര്‍ : ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ഐപിആര്‍ഡി കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി. സുഗതന്‍ നിര്‍വഹിച്ചു. 'മനുഷ്യന്‍, മതം, ദൈവം: ഗാന്ധിജിയുടെ കാഴ്ച്ചപ്പാടില്‍' എന്ന വിഷയത്തില്‍ യു പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളായി ഓണ്‍ലൈനായാണ് മത്സരം സംഘടിപ്പിച്ചത്.

യു പി വിഭാഗത്തില്‍ പി വി അദ്വിനി കൃഷ്ണന്‍ (സിപിഎന്‍എസ് ജിഎച്ച്എസ്എസ് മാതമംഗലം), ഫാദി മുഹമ്മദ് (മുണ്ടേരി സെന്‍ട്രല്‍ യു പി സ്‌കൂള്‍) എന്നിവര്‍ ഒന്നാം സ്ഥാനം നേടി. എസ് ഡി അഭയ്കൃഷ്ണ (അന്നൂര്‍ യു പി സകൂള്‍) രണ്ടാം സ്ഥാനവും ദേവാര്‍ച്ചന എസ് രാജേഷ് (നടുവില്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍), എം അവര്‍ണ്യ (സെന്റ് ജോണ്‍ ബാപ്ടിസ്റ്റ് ഇ എം എച്ച് എസ് എസ് കടത്തുംകടവ്) എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പി വി അങ്കിത്കൃഷ്ണ (സിപിഎന്‍എസ് ജിഎച്ച്എസ്എസ് മാതമംഗലം) ഒന്നാം സ്ഥാനവും അഞ്ജന അനില്‍ (സെന്റ് തെരേസാസ് എ ഐ എച്ച് എസ് എസ് കണ്ണൂര്‍), നിലൊഫര്‍ മരിയാ റിജോ (സി എം ഐ ക്രൈസ്റ്റ് സ്‌കൂള്‍ ഇരിട്ടി) എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. ശിവന്യ പവിത്രന്‍ (രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൊകേരി), ശിവനന്ദന പ്രദീപ് (ചിന്മയ വിദ്യാലയ ചാല) എന്നിവര്‍ മൂന്നാം സ്ഥാനം നേടി.

പിആര്‍ഡി ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡെപ്യൂട്ടി കളക്ടര്‍ അനില്‍കുമാര്‍, കണ്ണൂര്‍ പ്രസ് ക്ലബ് മുന്‍ സെക്രട്ടറി മട്ടന്നൂര്‍ സുരേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ പി.പി. വിനീഷ്, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് എന്‍.എസ് നിമ്യ, വിദ്യാര്‍ഥികളായ നിലൊഫര്‍ മരിയാ റിജോ, പി വി അങ്കിത്കൃഷ്ണ, എസ് ഡി അഭയ്കൃഷ്ണ എന്നിവര്‍ സംസാരിച്ചു.