സ്കൂളുകളിലെ ഒരുക്കങ്ങൾ വിലയിരുത്തി റവന്യൂ മന്ത്രി

post

തൃശൂർ: കോവിഡ് കാലത്തെ അടച്ചിടലിന് ശേഷം  അധ്യയനം ഇന്ന് (നവംബർ 1)  

ആരംഭിക്കാനിരിക്കെ സ്കൂളുകളിലെ ഒരുക്കങ്ങൾ വിലയിരുത്തി റവന്യൂ മന്ത്രി കെ രാജൻ. ഒല്ലൂർ നിയോജക മണ്ഡലത്തിലെ വിവിധ സർക്കാർ, എയ്ഡഡ് സ്കൂളുകളാണ് മന്ത്രി സന്ദർശിച്ച് അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തിയത്. അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളാണ് സ്കൂളുകളിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അധ്യാപകരുമായി മന്ത്രി സംസാരിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ  ജാഗ്രത കൈവിടരുതെന്ന് മന്ത്രി നിർദ്ദേശിച്ചു. 

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു മാസത്തിലേറെയായി വിപുലമായ ഒരുക്കങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിൽ നടക്കുന്നത്. 

വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം മികച്ച മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.