സ്കൂൾ തുറക്കൽ : ഒരുക്കങ്ങൾ കളക്ടർ വിലയിരുത്തി

post

എറണാകുളം : കോവിഡിനെ തുടർന്ന് ഒന്നര വർഷത്തിന് ശേഷം നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നത്തിന്റെ മുന്നോടിയായി ഒരുക്കങ്ങൾ ജില്ലാ കളക്ടർ ജാഫർ മാലിക് വിലയിരുത്തി. എറണാകുളം  സെന്റ് ആൽബർട്ട്സ് എച്ച് എസ് എസ് , എറണാകുളം ഗേൾസ് എൽപി , യുപി, ഹൈസ്ക്കൂൾ , ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് കളക്ടർ സന്ദർശനം നടത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തിയത്.

ക്ലാസ്സ് മുറികളും പരിസരവും  എൽപി സ്കൂൾ വിദ്യാർത്ഥികൾക്കായി  ഒരുക്കിയിട്ടുള്ള അലങ്കാരങ്ങളും കളക്ടർ  പരിശോധിച്ചു. പരിസര ശുചീകരണം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ  എന്നിവയും കളക്ടർ വിലയിരുത്തി. പ്രധാന അദ്ധ്യാപകരുമായി ചർച്ച നടത്തി. 

പ്രവർത്തനങ്ങളിൽ കളക്ടർ സംതൃപ്തി അറിയിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടർ  ഹണി ജി അലക്സാണ്ടർ പറഞ്ഞു. അദ്ധ്യാപകരും രക്ഷിതാക്കളും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് സ്കൂളുകളെ പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്.