കോവിഡ് 1126, രോഗമുക്തി 1157

post

കൊല്ലം: ജില്ലയില്‍ ഇന്നലെ(ഓഗസ്റ്റ് 21)1126 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1157 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 1116 പേര്‍ക്കും എട്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.  

കൊല്ലം കോര്‍പ്പറേഷനില്‍ 15 പേര്‍ക്കാണ് രോഗബാധ.

മുനിസിപ്പാലിറ്റികള്‍ കരുനാഗപ്പള്ളി-180, പരവൂര്‍-29, കൊട്ടാരക്കര-22, പുനലൂര്‍-16 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ തഴവ-40, കുളത്തൂപ്പുഴ-39, ചാത്തന്നൂര്‍-28, കരീപ്ര -27, ഇളമാട്-23, പ•ന, കുണ്ടറ എന്നിവിടങ്ങളില്‍ 22 വീതവും കരവാളൂര്‍-21, തൊടിയൂര്‍ ,എഴുകോണ്‍, ചിറക്കര പ്രദേശങ്ങളില്‍ 20 വീതവും ഇട്ടിവ, തലവൂര്‍, ചടയമംഗലം, നെടുമ്പന ഭാഗങ്ങളില്‍ 19 വീതവും അഞ്ചല്‍, പൂയപ്പള്ളി എന്നിവിടങ്ങളില്‍ 18 വീതവും പത്തനാപുരം-17,അലയമണ്‍,ഇടമുളയ്ക്കല്‍ പ്രദേശങ്ങളില്‍ 16 വീതവും പവിത്രേശ്വരം, കുമ്മിള്‍ ഭാഗങ്ങളില്‍ 15 വീതവും ക്ലാപ്പന, പിറവന്തൂര്‍, വെട്ടിക്കവല ഭാഗങ്ങളില്‍ 14 വീതവും ഓച്ചിറ, വെളിയം, മയ്യനാട്, നിലമേല്‍, ഏരൂര്‍, ചവറ എന്നിവിടങ്ങളില്‍ 13 വീതവും മൈലം, തൃക്കോവില്‍വട്ടം, തൃക്കരുവ, കുളക്കട, കടയ്ക്കല്‍ പ്രദേശങ്ങളില്‍ 12 വീതവും പോരുവഴി, പെരിനാട്, പൂതക്കുളം  ഭാഗങ്ങളില്‍ 11 വീതവും നെടുവത്തൂര്‍, തേവലക്കര, കൊറ്റങ്കര, ആദിച്ചനല്ലൂര്‍ എന്നിവിടങ്ങളില്‍ 10 വീതവും ശാസ്താംകോട്ട, ഉമ്മന്നൂര്‍, പേരയം പ്രദേശങ്ങളില്‍ ഒന്‍പതു വീതവും ശൂരനാട് നോര്‍ത്ത്, വെളിനല്ലൂര്‍, മണ്‍റോതുരുത്ത് ഭാഗങ്ങളില്‍ എട്ടു വീതവും വിളക്കുടി, മൈനാഗപ്പള്ളി, പനയം എന്നിവിടങ്ങളില്‍ ഏഴു വീതവും ഈസ്റ്റ് കല്ലട, ചിതറ, പട്ടാഴി പ്രദേശങ്ങളില്‍ ആറു വീതവും പട്ടാഴി വടക്കേക്കര, ശൂരനാട് സൗത്ത്, വെസ്റ്റ് കല്ലട, ഇളമ്പള്ളൂര്‍, കല്ലുവാതുക്കല്‍ ഭാഗങ്ങളില്‍ അഞ്ചു വീതവും മേലില, നീണ്ടകര എന്നിവിടങ്ങളില്‍ നാലു വീതവും തെന്മല, തെക്കുംഭാഗം, ആലപ്പാട് പ്രദേശങ്ങളില്‍  മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.